കുവൈത്ത് സിറ്റി: കുവൈത്തിൽ ഏപ്രിൽ ഒന്ന് മുതൽ പെട്രോൾ വില കൂടും. അൾട്രാ പെട്രോളിന് 15 ഫിൽസ് petrol ആണ് നാഷണൽ പെട്രോളിയം കമ്പനി വർദ്ധിപ്പിച്ചിരിക്കുന്നത്. 210 ഫിൽസിന് പകരം ഇനി 225 ഫിൽസ് നൽകേണ്ടിവരും. ബാക്കിയുള്ള പെട്രോൾ, ഡീസൽ, മണ്ണെണ്ണ എന്നിവയുടെ വിലയിൽ മാറ്റമില്ല. ഒരു ലിറ്റർ ഡീസലിന്റെ വില 115 ഫിൽസും ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് 115 ഫിൽസുമാണ് നിശ്ചയിച്ചിരിക്കുന്നതെന്ന് നാഷണൽ പെട്രോളിയം കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR