കുവൈത്ത് സിറ്റി: കുവൈത്തിൽ പാർക്കിംഗ് സ്ഥലത്തെ ചൊല്ലി അയൽവാസികൾ തമ്മിൽ തർക്കം parking slot. തർക്കം അടിപിടിയിലേക്കും കത്തിക്കുത്തിലേക്കും വഴിമാറി. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കഴിഞ്ഞ ദിവസം കുവൈത്തിലെ സുലൈബിയയിൽ ആണ് സംഭവം നടന്നത്. രണ്ട് ഭാഗത്തായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയ അയൽവാസികൾ കത്തികളും ഇരുമ്പ് പൈപ്പുകളും ഉൾപ്പെടെ കൈയിൽ കിട്ടിയതെല്ലാം ഉപയോഗിച്ച് പരസ്പരം ആക്രമിക്കുകയായിരുന്നു. ഒരു പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. തർക്കവും അടിപിടിയും നടക്കുന്നതായി പൊലീസ് ഓപ്പറേഷൻസ് റൂമിൽ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഉടൻ തന്നെ പൊലീസ് സംഘങ്ങളും പാരാമെഡിക്കൽ ജീവനക്കാരും ആംബുലൻസുകളും സ്ഥലത്തെത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‍ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR