കുവൈത്ത് സിറ്റി: കുവൈത്തിൽ ഭിക്ഷാടനം നടത്തിയ 17 പ്രവാസികൾ അറസ്റ്റിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻറ്സ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. റമദാനിൽ യാചന വ്യാപകമായതിനെ തുടർന്ന് അധികൃതർ നടപടികൾ കർശനമാക്കിയിട്ടുണ്ട്. റമദാൻ തുടക്കം മുതൽ പള്ളികൾ, കച്ചവടകേന്ദ്രങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ സുരക്ഷാവിഭാഗം നിരീക്ഷിച്ചുവരുകയാണ്. ഭിക്ഷാടനം കണ്ടാൽ 97288211, 97288200, 25582581, 25582582 നമ്പറുകളിലോ എമർജൻസി നമ്പറായ 112 അറിയിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. റമദാനിൽ സംഭാവന പിരിക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സാമൂഹിക തൊഴിൽകാര്യ മന്ത്രാലയത്തിൽനിന്ന് അനുമതി കരസ്ഥമാക്കിയ സന്നദ്ധ സംഘടനകൾക്കാണ് പണം പിരിക്കാൻ അനുമതി. പൊതുസ്ഥലങ്ങളിൽനിന്ന് പണംപിരിക്കുന്നവർ മന്ത്രാലയത്തിൻറെ സമ്മതപത്രവും ചാരിറ്റി ഏജൻസിയുടെ തിരിച്ചറിയൽ കാർഡും പ്രദർശിപ്പിക്കണം. ചാരിറ്റി അസോസിയേഷനുകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓൺലൈൻ, ബാങ്ക് ട്രാൻസ്ഫർ, കെ.നെറ്റ് സംവിധാനം എന്നിവ വഴിയാണ് സംഭാവന നൽകേണ്ടത്. വ്യക്തികളിൽനിന്ന് കറൻസികൾ നേരിട്ട് സ്വീകരിക്കാൻ പാടില്ല
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR