കുവൈത്ത് സിറ്റി; കുവൈത്ത് സർവ്വകലാശാല കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക് kuwait university. ഷുവൈക്ക് ക്യാമ്പസിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പടിക്കെട്ടിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് വീണത്. നിലവിൽ കുട്ടി അപകട നില തരണം ചെയ്തെന്നും ആരോഗ്യ നില മെച്ചപ്പെട്ടെന്നും കുവൈത്ത് യൂണിവേഴ്സിറ്റി ആക്ടിംഗ് സെക്രട്ടറി ജനറലും യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വക്താവുമായ പ്രൊഫ. ഡോ. അൽ ദഫ്രി വ്യക്തമാക്കി. കുട്ടി കെട്ടിടത്തിൽ നിന്ന് വീഴാനുണ്ടായ കാരണം കണ്ടെത്തുന്നതിനായി സർവ്വകലാശാല അന്വേഷണം നടത്തും, യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷൻ കുട്ടിയുടെ ആരോഗ്യ നില വിലയിരുത്തുന്നുണ്ടെന്നും അവർക്ക് മികച്ച ചികിത്സ കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR