റിയാദ്; റിയാദിലെ ബതഹയിൽ കവർച്ച ശ്രമത്തിനിടെ പ്രവാസി മലയാളിക്ക് ഗുരുതര പരിക്ക്. തിരുവനന്തപുരം പട്ടം സ്വദേശി expat ബിനു (53) വിനാണ് പരിക്കേറ്റത്. ആറംഗ കവർച്ചാ സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. ബിനുവിന്റെ ഇരു കൈകാലുകളും ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചൊടിച്ചു. ബിനുവിന്റെ പേഴ്സും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തു. കഴിഞ്ഞദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്കും മടങ്ങും വഴി അൽ മാസ് റസ്റ്ററന്റിന് പിന്നിൽ വച്ചാണ് ബിനു ആക്രമിക്കപ്പെട്ടത്. അക്രമി സംഘം പിന്തുടരുന്നത് മനസിലാക്കി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിടികൂടി മർദ്ദിച്ച് കൈകാലുകൾ അടിച്ചൊടിക്കുകയായിരുന്നു. ഇരുകാലുകൾക്കും ഗുരുതരമായ പരുക്ക് പറ്റിയതോടെ കെട്ടിട നിർമാണ തൊഴിലാളിയായിരുന്നു ബിനുവിന് ജോലിക്ക് പോകാൻ കഴിയാതെയായി. പരസഹായം കൂടാതെ പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത അവസ്ഥയിലാണിദ്ദേഹം. ഏറെ ദയനീയമായ അവസ്ഥയിൽ കഴിയുന്ന ബിനു സുമനസ്സുകളുടെയും സാമൂഹിക പ്രവർത്തകരുടെയും സഹായം തേടുകയാണ്. തുടർ ചികിത്സക്കായി നാട്ടിലേക്ക് മടങ്ങാൻ ഇന്ത്യൻ എംബസിയുടെ സഹായം പ്രതീക്ഷിച്ച് കഴിയുകയാണ് ബിനു ഇപ്പോൾ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR