കുവൈത്ത് സിറ്റി; മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം കുവൈറ്റിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്ക്കൂളുകളിലെ school വിദ്യാർഥികൾക്കായി സ്‌കൂൾ ബസ് സൗകര്യം ഏർപ്പെടുത്തുന്നു. ജഹ്‌റ, ഫർവാനിയ, ഹവല്ലി എന്നീ മൂന്ന് വിദ്യാഭ്യാസ മേഖലകളിൽ ബസ് ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മന്ത്രാലയം കരാറിൽ ഒപ്പ് വെച്ചു. കരാർ ഈ അധ്യയന വർഷത്തിൽ സെപ്തംബർ മാസം മുതലാണ് പ്രാബല്യത്തിൽ വരിക. മറ്റു വിദ്യാഭ്യാസ മേഖലകളിലെ സ്‌കൂൾ ബസ് കരാറിനുള്ള ടെണ്ടറുകൾ ഓഡിറ്റ് ബ്യൂറോ അധികൃതർ വിലയിരുത്തി. ഇത് പൂർത്തിയായാൽ മുമ്പത്തെ പോലെ രാജ്യത്തെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലും സ്‌കൂൾ ബസ് സൗകര്യം ഉണ്ടാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/D5gxAuU59jy9imV3KXe6qR