Expat അടുത്തുള്ള മുറിയിൽ തീ പടർന്നു, പുക ശ്വസിച്ച് ദാരുണാന്ത്യം; യുഎഇയിൽ തീപിടിത്തത്തിൽ മരിച്ച മലയാളി ദമ്പതികളെ തിരിച്ചറിഞ്ഞു

ദുബായ്; ദുബായിലെ ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മരിച്ച മരിച്ച മലയാളി ദമ്പതികളെ തിരിച്ചറിഞ്ഞു expat . മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ചത്. ഇവർ അടക്കം 16 പേരാണ് ഈ തീപിടിത്തത്തിൽ മരിച്ചത്. 9 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. ട്രാവൽസ് ജീവനക്കാരനാണ് പ്രവാസി മലയാളിയായ റിജേഷ്. ഖിസൈസ് ക്രസൻറ് സ്കൂൾ അധ്യാപികയാണ് ജിഷി. നിലവിൽ ഇവരുടെ മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മലയാളി സാമൂഹികപ്രവർത്തകരുടെയും ഹംപാസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. തമിഴ്നാട്, പാകിസ്താൻ, സുഡാൻ, ആഫ്രിക്കൻ സ്വദേശികളും മരിച്ചിട്ടുണ്ട്. ദേര ഫിർജ് മുറാറിലെ തലാൽ ബിൽഡിങ്ങിൽ ശനിയാഴ്ച ഉച്ചക്ക് 12.35നാണ് സംഭവം. അഞ്ച് നില കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക വിവരം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version