ദുബായ്; ദുബായിലെ റെസിഡൻഷ്യൽ കെട്ടിടത്തിലെ നാലാം നിലയിൽ ഉണ്ടായ തീപിടിത്തത്തിൽ 16 പേർക്ക് fire force ദാരുണാന്ത്യം. 9 പേർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് അൽ റാസിൽ തീപിടിത്തമുണ്ടായതന്ന് ദുബായ് സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. മരിച്ചവരിൽ മലയാളി ദമ്പതികളും ഉണ്ടെന്നാണ് വിവരം. മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് മരിച്ചത്. . കൂടാതെ, ആഫ്രിക്കൻ സ്വദേശികളുമുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു. ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂമിൽ ഉച്ചയ്ക്ക് 12.35ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചത്. ആറ് മിനിറ്റിനുള്ളിൽ ഒരു സംഘം സ്ഥലത്തെത്തി ഒഴിപ്പിക്കലും രക്ഷാ പ്രവർത്തനങ്ങളും ആരംഭിച്ചു. പോർട്ട് സയീദ്, ഹംരിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള സംഘങ്ങൾ പ്രവർത്തനങ്ങൾക്ക് ബാക്കപ്പ് നൽകി. ഉച്ചയ്ക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കിയ ശേഷം ശീതീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കെട്ടിടത്തിന്റെ സുരക്ഷാ ആവശ്യകതകൾ പാലിക്കാത്തതാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി വക്താവ് കൂട്ടിച്ചേർത്തു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് വിവരം. വിൻഡോ എസി പൊട്ടിത്തെറിച്ചതാണ് അപകടം രൂക്ഷമാക്കിയതെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകുന്നതിന് ബന്ധപ്പെട്ട അധികാരികൾ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn