കുവൈത്ത് സിറ്റി :കുവൈത്തിൽ ശവ്വാൽ മാസപിറവി ദർശനവുമായി ബന്ധപ്പെട്ട് ഏപ്രിൽ 20 നു eid al adha വ്യാഴാഴ്ച മൂൺ സൈറ്റിംഗ് അതോറിറ്റി വ്യാഴാഴ്ച യോഗം ചേരും. മത കാര്യ മന്ത്രാലയത്തില സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ നേതൃത്വത്തിലാണ് യോഗം. വൈകുന്നേരം 7 മണിക്ക് മിഷ്റിഫ് എക്സിബിഷൻ ഗ്രൗണ്ടിന് പിന്നിൽ മുബാറക് അൽ അബ്ദുല്ല അൽ ജാബർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുപ്രീം ജുഡീഷ്യൽ കൗൺസിലിന്റെ ആസ്ഥാന മന്ദിരത്തിലാണ് യോഗം ചേരുന്നത്. അന്ന് വൈകീട്ട് ശവ്വാൽ മാസപ്പിറവി കാണുവാൻ സാധ്യതയുള്ളതിനാൽ സമിതിയുടെ നേതൃത്വത്തിൽ ഇതുമായി ബന്ധപ്പെട്ട് വിശകലനം നടക്കുകയും ചെയ്യും. അന്നേ ദിവസം മാസ പിറവി കാണുന്നവർ മാസപ്പിറവി കമ്മിറ്റി അധികൃതരെ നേരിട്ട് ബന്ധപ്പെടണം. ഇക്കാര്യം അറിയിച്ചുകൊണ്ട് മതകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn