കുവൈത്ത് സിറ്റി; ദീർഘകാലം കുവൈത്തിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു. തിരുവല്ല സ്വദേശി expat വർഗ്ഗീസ് ജോർജ്ജാണ് മരിച്ചത്. 65 വയസ്സായിരുന്നു. 40 വർഷത്തോളമായി കുവൈത്തിൽ പ്രവാസിയായിരുന്നു. കുവൈത്ത് അൽസയർ സോഫ്റ്റ് ഡ്രിങ്ക് ഫാക്ടറിയിലെ മുൻ ജീവനക്കാരൻ ആണ്. ഹൃദ്രോഗത്തെ തുടർന്നാണ് ഇദ്ദേഹം ചികിത്സയ്ക്കായി നാട്ടിലേക്ക് പോയത്. ഭാര്യ സിസിലി വർഗ്ഗീസ്, മകൻ സിറിൽ, മരുമകൾ അനുഷ സിറിൽ. കുടുംബത്തോടൊപ്പം കുവൈത്തിലെ അബ്ബാസിയയിൽ ആയിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn