population കുവൈത്തിലെ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥ; പരിഹാരം കാണാൻ മന്ത്രാലയം

കുവൈത്തിൽ സ്വദേശി-വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥയ്ക്ക് പരിഹാരം കാണാൻ ഒരുങ്ങി മന്ത്രാലയം population. ഈദ് അവധിക്ക് ശേഷം ജനസംഖ്യാ ഘടന പരിഹരിക്കുന്നതിനുള്ള തീരുമാനങ്ങൾ ​ഗവൺമെന്റ് ചർച്ച ചെയ്തേക്കും. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുമെന്നാണ് വിവരം. പബ്ലിക് അതോറിറ്റി ഓഫ് മാൻപവർ, താമസ കാര്യവകുപ്പ്, സിവിൽ സർവ്വീസ് കമ്മീഷൻ എന്നിവയാണ് ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേർക്കുന്ന യോഗത്തിൽ പങ്കെടുക്കുക. പ്രവാസികളുടെ എണ്ണം 30 ശതമാനമായി കുറക്കുക, സ്വദേശികളുടെ എണ്ണം ജനസംഖ്യയുടെ 70 ശതമാനമാക്കുക തുടങ്ങിയ വിഷയങ്ങളും വിദേശി, സ്വദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിൽ സ്വീകരിക്കേണ്ട മാർഗങ്ങളും ചർച്ചയാകും. നേരത്തെ പാർലമെന്റ് പുറപ്പെടുവിച്ച ജനസംഖ്യാ ഘടന പരിഹരിക്കാനുള്ള നിർദേശത്തിൽ നിയമനിർമ്മാണവുമുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version