കുവൈത്തിൽ കുട്ടികളുടെ കളിപ്പാട്ടങ്ങൾ, ഇലക്ട്രോണിക് ഗെയിമുകൾ തുടങ്ങിയവയുടെ yoyo വിലയിൽ വർധന. ഈദിന്റെ തുടക്കത്തിൽ വിപണിയിൽ മികച്ച പ്രതികരണമാണ് ഉണ്ടായതെന്നും സാധനങ്ങൾക്ക് 20 ശതമാനം വില കൂടിയിട്ടുണ്ടെന്നും കളിപ്പാട്ടക്കടയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. കൊവിഡിന് ശേഷം ഇറക്കുമതി കൂടിയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതൊക്കെയാണെങ്കിലും കുട്ടികൾക്കായി കളിപ്പാട്ടങ്ങൾ വാങ്ങാൻ ഒരുപാട് പേരാണ് താത്പര്യപ്പെടുന്നത്. ഈദ് അൽ ഫിത്തർ സമയത്ത് കുട്ടികൾക്ക് സമ്മാനം നൽകുന്നത് പ്രധാനപ്പെട്ട സവിശേഷതകളിലൊന്നാണെന്നും കച്ചവടക്കാർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn