kerala കേരളത്തിൽ അതിഥി തൊഴിലാളി 15 അടി താഴ്ചയുള്ള തീച്ചൂളയിലേക്ക് വീണു; രക്ഷാപ്രവർത്തനം തുടരുന്നു

പെരുമ്പാവൂർ∙ പെരുമ്പാവൂരിനു സമീപം ഓടക്കാലിയിൽ അതിഥി തൊഴിലാളി തീച്ചൂളയിൽ വീണു kerala. കൊൽക്കത്ത സ്വദേശി നസീറാണ്(23) അപകടത്തിൽപ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. പ്ലൈവുഡ് ഫാക്ടറിയിലെ മാലിന്യം കത്തിച്ച 15 അടി താഴ്ചയുള്ള കുഴിയിലാണ് വീണത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്ലൈവുഡ് കമ്പനിയിലെ മാലിന്യം കൂട്ടിയിട്ടതിന് ശേഷം ഇവർ അവിടെ തന്നെകത്തിച്ചു കളയുന്നതാണ് പതിവ്. അത്തരത്തിൽ പ്ലൈവുഡ് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ നസീർ അപകടത്തിൽ പെടുകയായിരുന്നു. പ്ലൈവുഡ് കത്തിച്ചതിനെ തുടർന്നുണ്ടായ പുക ശമിപ്പിക്കുന്നതിനായി പൈപ്പ് ഉപയോഗിച്ച് നനച്ചു കൊണ്ടിരിക്കുമ്പോൾ അടിഭാഗം കത്തി അമർന്ന് നസീർ താഴേക്ക് പതിക്കുകയായിരുന്നു. പെരുമ്പാവൂർ ഫയർഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KPa5RcusUQiIgyJnhcDCEn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version