വിമാനങ്ങൾ വൈകുന്നത് അടുത്തിടെയായി സ്ഥിരമായി കേൾക്കുന്ന കാര്യമാണ്. പലപ്പോളും flight സാങ്കേതിക കാരണങ്ങൾ കൊണ്ടും പക്ഷി വന്നിടിച്ചതുകൊണ്ടുമൊക്കെയാണ് ഇത്തരത്തിൽ വിമാനം വൈകാറുള്ളത്. ഇപ്പോളിതാ, തേനീച്ചകൾ കാരണം വിമാനം വൈകി എന്ന വാർത്തയാണ് വരുന്നത്. ഹൂസ്റ്റണിൽ നിന്ന് അറ്റ്ലാന്റയിലേക്കുള്ള ഒരു ആഭ്യന്തര ഡെൽറ്റ എയർ ലൈൻസ് വിമാനമാണ് വൈകിയത്. വൈകാൻ കാരണമായത് വിമാനത്തിന്റെ ചിറകിന്റെ അറ്റത്ത് ആയിരക്കണക്കിന് തേനീച്ചകൾ ഒത്തുകൂടിയതാണ്. നാല് മണിക്കൂറാണ് വിമാനം വൈകിയത്. ഡെൽറ്റ വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 12:25 ന് (ഇസ്റ്റേൺ സമയം) ടെക്സാസ് തലസ്ഥാനത്ത് നിന്ന് പുറപ്പെടാൻ ഷെഡ്യൂൾ ചെയ്തിരുന്നതായിരുന്നു. എന്നാൽ തേനിച്ചകൾ കാരണം വൈകുന്നേരം 4:30 വരെ വിമാനത്തിന് പുറപ്പെടാൻ കഴിഞ്ഞില്ല. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ കാര്യമന്വേഷിച്ചപ്പോഴാണ് വിമാനത്തിൻറെ ചിറകിൽ തേനീച്ചകൾ കൂട്ടം കൂടിയിട്ടുണ്ടെന്ന് അറിഞ്ഞത്. യാത്ര ചെയ്യാനായി ജോർജ്ജ് ബുഷ് ഇൻറർകോണ്ടിനെൻറൽ എയർപോർട്ടിൽ എത്തിയ മാധ്യമ പ്രവർത്തക അഞ്ജലി എൻജെറ്റി ഇത് സംബന്ധിച്ച വീഡിയോ തൻറെ ട്വിറ്റർ അക്കൗണ്ട് വഴി പുറത്ത് വിട്ടു. “തേനീച്ചകൾ ഒരു ചിറകിൻറെ അറ്റത്ത് കൂടിയതിനാൽ ഹൂസ്റ്റണിൽ നിന്ന് പുറപ്പെടുന്ന എൻറെ വിമാനം വൈകുന്നു, തേനീച്ചകളെ നീക്കം ചെയ്യുന്നതുവരെ അവർ ഞങ്ങളെ വിമാനത്തിൽ കയറാൻ അനുവദിക്കില്ല. എന്നാൽ ഭൂമിയിൽ ഇത് എങ്ങനെ സംഭവിക്കും? നമ്മൾ പറന്നുയരുമ്പോൾ അവർ ചിറക് വിടില്ലേ?’ അവർ സംശയം പ്രകടിപ്പിച്ചു. തുടർന്ന് ഇത് സംബന്ധിച്ച് അവർ ട്വിറ്ററിൽ നിരവധി ട്വിറ്റുകൾ ചെയ്തു. ഒടുവിൽ യാത്രക്കാർക്കായി മറ്റൊരു വിമാനം അനുവദിക്കാൻ ഡെൽറ്റ എയർവേയ്സ് തീരുമാനിച്ചു. വിമാന ജീവനക്കാരെ മുഴുവൻ ഇറക്കിവിട്ടുവെന്നു തങ്ങളുടെ ഗേറ്റ് മറ്റൊരു വിമാനത്തിന് നൽകാൻ ഡെൽറ്റ തീരുമാനിച്ചുവെന്നു വിമാനത്തിന്റെ എഞ്ചിൻ ഓണാക്കിയ ഉടൻ, തേനീച്ചകൾ പോയെന്നും ഒരാൾ പറഞ്ഞു. ഡെൽറ്റയ്ക്ക് ചെയ്യേണ്ടത് വിമാനം ഓൺ ചെയ്യുക മാത്രമാണ്, എന്നാണ് യാത്രക്കാരൻ പറഞ്ഞത്. വിമാനം വൈകിയതിൽ ഡെൽറ്റ് യാത്രക്കാരോട് ക്ഷമചോദിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5