flight യാത്രയ്‌ക്കിടെ ആടിയുലഞ്ഞ് എയർ ഇന്ത്യ വിമാനം, 7 പേർക്ക് പരുക്ക്: ഒഴിവായത് വൻ ദുരന്തം

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ആകാശ flight ചുഴിയിൽപ്പെട്ട് യാത്രക്കാർക്ക് പരിക്ക്.
ചൊവ്വാഴ്ച, ഡൽഹിയിൽനിന്നു ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ എഐ302 വിമാനമാണ് യാത്രയ്ക്കിടെ ആടിയുലഞ്ഞത്. യാത്രക്കാരിൽ ഏഴു പേർക്കാണ് പരിക്കേറ്റത്. ഇവർക്ക് വിമാനത്തിനുള്ളിൽ തന്നെ പ്രഥമ ശുശ്രൂഷ നൽകിയിരുന്നു. പിന്നീട് സിഡ്‌നിയിൽ എത്തിയ ശേഷം തുടർ ചികിത്സയും നൽകി. ആർക്കും ഗുരുതരമായ പരിക്കുകളില്ല. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തെന്നും പരുക്കേറ്റവരിൽ മൂന്നു പേർക്ക് സിഡ്നി വിമാനത്താവളത്തിൽ വൈദ്യസഹായം നൽകിയെന്നും ഡിജിസിഎ വ്യക്തമാക്കി. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നും അവർ പറഞ്ഞു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version