കുവൈത്ത്: ജലത്തിന്റെ ഗുണനിലവാരത്തിൽ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളുടെ clean water and sanitation പട്ടികയിൽ ഇടം പിടിച്ച് കുവൈത്ത്. ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് രാജ്യത്തെ ഈ പട്ടികയിൽ ചേർത്തിരിക്കുന്നത്. .രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്ന 150 ൽ അധികം കേന്ദ്രങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു കൊണ്ടാണ് ഗുണ നിലവാരം പരിശോധിക്കുന്നത്. രാജ്യത്തെ എല്ലാ ഉപഭോക്താക്കൾക്കും ഉയർന്ന നിലവാരമുള്ള ശുദ്ധ ജലം എത്തിക്കാൻ ബന്ധപ്പെട്ട അധികാരികൾ വലിയ ശ്രമങ്ങളാണ് നടത്തുന്നതെന്ന് ജല വൈദ്യുതി, മന്ത്രാലയത്തിലെ ആസൂത്രണ, പരിശീലന, ഇൻഫർമേഷൻ സിസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അലി അബാൻ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5