കുവൈത്ത് സിറ്റി: കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏർപ്പെട്ട പത്ത് പ്രവാസികളെ അറസ്റ്റ് ചെയ്തു. വിവിധ law രാജ്യക്കാരായ പ്രവാസികളാണ് പിടിയിലായത്. മഹ്‍ബുലയിൽ അധികൃതർ നടത്തിയ റെയ്ഡിനിടെയായിരുന്നു അറസ്റ്റ്. നിയമലംഘകരായ വിദേശികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് ഉടനീളം നടന്നുവരുന്ന പരിശോധനകളുടെ ഭാഗമായാണ് ഇവർ പിടിയിലായത്. തുടർ നടപടികൾക്കായി ഇവരെ മറ്റ് വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്. അറസ്റ്റിലായവരുടെ മറ്റ് വിശദാംശങ്ങളൊന്നും അധികൃതർ പുറത്തുവിട്ടിട്ടില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5