കരിപ്പൂർ; ഉൾവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ പിടിയിലായ ദമ്പതികളെ gold smuggling കോടതി റിമാൻഡ് ചെയ്തു. കോഴിക്കോട് കൊടുവള്ളി എളേറ്റിൽ സ്വദേശി പുളിക്കിപ്പൊയിൽ ഷറഫുദ്ദീൻ, ഭാര്യ നടുവീട്ടിൽ ഷമീന എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ബുധൻ രാത്രി ദുബായിൽനിന്നു കരിപ്പൂർ വിമാനത്താവളത്തിലെത്തിയതായിരുന്നു ദമ്പതികൾ. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഷറഫുദ്ദീൻ ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാലു ക്യാപ്സ്യൂളുകളിൽനിന്ന് 950 ഗ്രാം സ്വർണ മിശ്രിതവും ഷമീന ഉൾവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച 1.198 കിലോഗ്രാം സ്വർണമിശ്രിതവുമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഈ മിശ്രിതങ്ങളിൽ നിന്ന് 1.21 കോടി രൂപയുടെ സ്വർണം ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. തുടർന്നാണ് മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിന് മുൻപാകെ പ്രതികളെ ഹാജരാക്കിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5