കുവൈത്ത് സിറ്റി : കുവൈത്തിൽ പ്രവാസികളുടെ താമസരേഖ പുതുക്കുന്നതിനു ബയോ മെട്രിക് പരിശോധന biometric വരുന്നു. പുതിയ തീരുമാനം ഉടൻ തന്നെ നടപ്പിലാക്കിയേക്കുമെന്നാണ് വിവരം. 18 വയസ്സ് പൂർത്തിയായ എല്ലാ പ്രവാസികളെയും ഇനി മുതൽ ബയോ മെട്രിക് പരിശോധനക്ക് വിധേയരാക്കുമെന്നാണ് വിവരം. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പദ്ധതി തയാറാക്കുന്നത്. നിലവിൽ രാജ്യത്ത് പുതുതായി എത്തുന്ന പ്രവാസികൾക്ക് ബയോ മെട്രിക് പരിശോധന നടപ്പിലാക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇതേ മാതൃകയിൽ വിസ പുതുക്കൽ നടപടിക്രമങ്ങൾ ബയോ മെട്രിക് പരിശോധന സംവിധാനവുമായി ബന്ധിപ്പിക്കുവാനാണ് തീരുമാനം. നിലവിൽ 18 വയസ്സിന് മുകളിലുള്ള ഇരുപത് ലക്ഷത്തോളം പ്രവാസികളാണ് രാജ്യത്ത് കഴിയുന്നത്. ഇത്രയും പേരുടെ ബയോ മെട്രിക് പരിശോധന പൂർത്തിയാക്കുവാൻ ആറു മാസം മുതൽ ഒരു വർഷം വരെ സമയം എടുക്കുമെന്നാണ് മന്ത്രാലയം കണക്ക് കൂട്ടുന്നത്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തിന്റെ സൈറ്റ് മുഖേനെ മുൻ കൂർ അപ്പോയിന്റമെന്റ് സംവിധാനം ഏർപ്പെടുത്തുവാനാണ് തീരുമാനം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5