തിരുവനന്തപുരം; വാമനപുരം കാരേറ്റ് വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി kerala. കമുകൻകുഴി സ്വദേശി ബാബു ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെയും ഇയാളെ ഈ പ്രദേശത്ത് കണ്ടതായി നാട്ടുകാർ പറയുന്നു. ആക്രി വിറ്റ് ഉപജീവനം നടത്തിവന്നിരുന്ന ബാബു, നിർത്തിയിട്ടിരുന്ന ബസിലും മറ്റുമാണ് സ്ഥിരമായി കിടന്നുറങ്ങിയിരുന്നത്. ഉച്ചയ്ക്ക് ഒന്നിനാണ് വർക്ക്ഷോപ്പിലെ ജീവനക്കാർ മൃതദേഹം കണ്ടത്.ഏറെ നാളായി ഓടാതെ കിടക്കുന്ന ബസിന്റെ സീറ്റുകൾക്കിടയിലായിരുന്നു മൃതദേഹം. സീറ്റുകൾ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.പരിശോധനകൾക്ക് ശേഷം പോലീസ് ബന്ധുക്കളെ വിളിച്ചുവരുത്തി മരിച്ചത് ബാബുവാണെന്ന് സ്ഥിരീകരിച്ചു. മരണ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നശേഷമേ മരണത്തിൽ അസ്വഭാവികത ഉണ്ടോ എന്നത് സംബന്ധിച്ച് പറയാനാകൂവെന്ന് പോലീസ് അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/I5qeuaJiYkeLBbSIx67Qg5