കുവൈത്ത് സിറ്റി : കുവൈത്തിലേക്ക് ഫിലിപ്പീനോ തൊഴിലാളികളെ അയക്കുന്നതിന് സമ്പൂർണ നിരോധനം philipino ഏർപ്പെടുത്തണമെന്ന ആവശ്യം തള്ളി ഫിലിപ്പീൻസ് പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ. രാജ്യത്തെ ചില സെനറ്റ് അംഗങ്ങളാണ് ഇത്തരത്തിലുള്ള ആവശ്യം മുന്നോട്ട് വച്ചത്.
ഫിലിപ്പിനോകൾക്ക് പുതിയ എൻട്രി വിസകൾ നൽകുന്നത് താൽക്കാലികമായി നിർത്തിവച്ച കുവൈത്തിന്റെ നടപടി അതിശയമാണെന്നാണ് പ്രസിഡന്റ് പറയുന്നത്. അതേസമയം, കുവൈത്തിന്റെ തീരുമാനത്തെ തങ്ങൾ മാനിക്കുന്നുവെന്നും നയതന്ത്ര ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാൻ താൽപ്പര്യപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw