big ticket log inബി​ഗ് ടിക്കറ്റിൽ ഭാ​ഗ്യം പരീക്ഷിക്കുന്നവർക്കിതാ സുവർണാവസരം; രണ്ട് ടിക്കറ്റ് വാങ്ങുന്നവർക്ക് രണ്ട് ടിക്കറ്റുകൾ സൗജന്യം!

ബി​ഗ് ടിക്കറ്റിൽ ഭാ​ഗ്യം പരീക്ഷിക്കുന്നവരാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കിതാ സുവർണാവസരം. മെയ് 29 മുതൽ 31 വരെ big ticket log in ബിഗ് ടിക്കറ്റെടുക്കുന്നവർക്ക് സമ്മർ ബൊണാൻസയിലൂടെ കൂടുതൽ സമ്മാനം നേടാൻ അവസരമുണ്ട്. രണ്ട് റാഫ്ൾ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് തൊട്ടടുത്ത ലൈവ് ഡ്രോയിലേക്ക് രണ്ട് ടിക്കറ്റുകൾ കൂടെ സൗജന്യമായി ലഭിക്കും എന്നതാണ് സന്തോഷ വാർത്ത. ഗ്രാൻഡ് പ്രൈസായ 20 മില്യൺ ദിർഹം നേടാനുള്ള സാധ്യതയാണ് ഇതിലൂടെ കൂടുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. അടുത്ത ഇലക്ട്രോണിക് ഡ്രോയിലും ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരിക്കാം. അതായത് ഒരു ലക്ഷം ദിർഹം നേടാൻ അവസരമുള്ള മൂന്നു പേരിൽ ഒരാളായോ 10,000 ദിർഹം നേടുന്ന 20 പേരിൽ ഒരാളായോ നിങ്ങൾക്ക് മാറാനാകും. ബിഗ് ടിക്കറ്റ് ലൈവ് ഡ്രോ ജൂൺ മൂന്നിന് വൈകീട്ട് 7.30 മുതലാണ് ആരംഭിക്കുക. ഗ്രാൻഡ് പ്രൈസിന് പുറമെ ഏഴ് പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകൾ നേടാനും അവസരമുണ്ട്. രണ്ടാം സമ്മാനം ഒരു ലക്ഷം ദിർഹം. മൂന്നാം സമ്മാനം 70,000 ദിർഹം, നാലാം സമ്മാനം 60,000 ദിർഹം, അഞ്ചാം സമ്മാനം 50,000 ദിർഹം, ആറാം സമ്മാനം 30,000 ദിർഹം, ഏഴാം സമ്മാനം 20,000 ദിർഹം, എട്ടാം സമ്മാനം 20,000 ദിർഹം. ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക്ക് പേജിലും ലൈവ് ഡ്രോ ബിഗ് ടിക്കറ്റിൻറെ ലൈവ് നറുക്കെടുപ്പ് കാണാം.ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോർ കൗണ്ടറുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version