ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ക്രൂ അംഗത്തെ ശാരീരികമായി ആക്രമിച്ചയാൾ പിടിയിൽ Airindia In . എ.ഐ 882 ഗോവ-ഡൽഹി വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ഡൽഹിയിൽ ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ അറസ്റ്റ് ചെയ്തു. ക്രൂ അംഗത്തിനെതിരെ മോശം വാക്കുകൾ പ്രയോഗിച്ച യാത്രക്കാരൻ പിന്നീട് ശാരീരികമായി ആക്രമിച്ചുവെന്നും വിമാന കമ്പനി അറിയിച്ചു. തുടർന്ന് വിമാനം ലാൻഡ് ചെയ്തയുടൻ ഇയാളെ സുരക്ഷാ ജീവനക്കാർക്ക് കൈമാറി. വിവരം ഡി.ജി.സി.എയും അറിയിച്ചിട്ടുണ്ടെന്ന് വിമാന കമ്പനി വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw