കുവൈത്ത് സിറ്റി: കുവൈത്ത് സർവകലാശാലയിൽ അടുത്ത അദ്ധ്യയന വർഷം 300 പ്രവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം kuwait university നൽകും. മുൻവർഷത്തെപ്പോലെ തന്നെ ഓരോ സ്റ്റഡി യൂണിറ്റിനും 100 കുവൈത്തി ദിനാർ വീതം വിദ്യാർത്ഥികൾ ഫീസ് നൽകണം. അന്താരാഷ്ട്ര സർവ്വകലാശാല റാങ്കിംഗിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ പാലിക്കാൻ വേണ്ടി കുവൈത്തികളല്ലാത്ത വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കുവൈത്ത് സർവകലാശാല പ്രവാസി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw