പാലക്കാട്∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചെന്നു പരാതി. hospital near me സ്വകാര്യ ആശുപത്രിക്കെതിരെയാണ് എടത്തറ സ്വദേശി ഷബാനയുടെ പരാതി. കഠിനമായ വയറുവേദനയെ തുടർന്ന് ശുചിമുറിയിൽ പോയപ്പോൾ പഞ്ഞിക്കെട്ട് പുറത്തുവന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തന്റെ വയറ്റിൽ മറ്റെന്തെങ്കിലും മറന്നുവച്ചിട്ടുണ്ടോ എന്ന ആശങ്കയുണ്ടെന്നും നല്ല വേദന അനുഭവപ്പെട്ടിരുന്നുവെന്നും യുവതി വ്യക്തമാക്കി. പഞ്ഞിക്കെട്ട് വയറ്റിൽ നിന്ന് പോയ ശേഷമാണ് വേദന കുറഞ്ഞത്. സ്കാനിങ്ങിന് ശേഷമേ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയൂ എന്നും വലിയ ആശങ്കയിലാണ് ഇപ്പോഴുള്ളതെന്നും അവർ പ്രതികരിച്ചു.കഴിഞ്ഞ ഒമ്പതാം തീയതിയാണ് യുവതിയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ചികിത്സയ്ക്ക് ശേഷം ഇന്നലെയാണ് ആശുപത്രിയിൽ നിന്നും യുവതിയെ ഡിസ്ചാർജ് ചെയ്തത്. വീട്ടിൽ വന്നതിനുശേഷം വയറുവേദന അനുഭവപ്പെട്ടെങ്കിലും ശസ്ത്രക്രിയയുടെ ബുദ്ധിമുട്ടായിരിക്കും എന്നാണ് യുവതിയുടെ കുടുംബം കരുതിയത്. ഇന്നു രാവിലെ ശുചിമുറിയിൽ പോയപ്പോഴാണ് ഏതാണ്ട് 50 ഗ്രാം തൂക്കം വരുന്ന പഞ്ഞിക്കെട്ട് പുറത്തുവന്നത്. പ്രസവ ശസ്ത്രക്രിയാ സമയത്ത് ഡോക്ടർമാർ വയറ്റിനുള്ളിൽ മറന്നുവച്ചതാണ് ഈ പഞ്ഞിക്കെട്ടെന്നാണ് ഷബാനയുടെ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കും പൊലീസിനും ഷബാന പരാതി നൽകി. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw