മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തരമായി ഇറക്കേണ്ടി വന്ന എയർ ഇന്ത്യ വിമാനം വീണ്ടും പറത്താൻ വിസമ്മതിച്ച് air india in പൈലറ്റ്.ജയ്പുർ വിമാനത്താവളത്തിലായിരുന്നു സംഭവം. ഞായറാഴ്ച പുലർച്ചെ നാലിന് ദില്ലിയിൽ എത്തേണ്ട വിമാനമാണ് ജയ്പുരിലേക്ക് തിരിച്ചുവിട്ടത്. എന്നാൽ, പിന്നീട് അനുമതി ലഭിച്ചിട്ടും പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു.പൈലറ്റ് വിമാനം പറത്തില്ലെന്ന് അറിയിച്ചതോടെ 350ഓളം യാത്രക്കാർ ജയ്പുർ വിമാനത്താവളത്തിൽ കുടുങ്ങുകയായിരുന്നു. മൂന്ന് മണിക്കൂറോളം യാത്രക്കാർക്ക് ജയ്പുർ വിമാനത്താവളത്തിൽ തങ്ങേണ്ടി വന്നു. യാത്രക്കാരിൽ കുറച്ചു പേരെ റോഡ് മാർഗ്ഗം ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു.മണിക്കൂറുകൾക്ക് ശേഷം മറ്റൊരു പൈലറ്റ് എത്തി.ഇതോടെ വിമാനത്താവളത്തിൽ കാത്തിരുന്ന ബാക്കി യാത്രക്കാർ അതേ വിമാനത്തിൽ തന്നെ ദില്ലിയിലേക്ക് പോയി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw