കുവൈറ്റിൽ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ നിരക്ക് 25 ശതമാനം കുറഞ്ഞൂ. കൊലപാതകം, ബാങ്ക് കവർച്ച, മോഷണം, സുരക്ഷാ ഉദ്യോഗസ്ഥർക്കു നേരെയുള്ള ആക്രമണം, ഭീഷണി, ഭവനഭേദനം തുടങ്ങിയവയിലാണ് കുറവുണ്ടായത്. കൂടാതെ മദ്യം, ലഹരി മരുന്ന് എന്നിവയ്ക്കെതിരെ പരിശോധന വ്യാപകമാക്കിയിരുന്നു ഇതും കുറ്റകൃത്യങ്ങളുടെ തോത് കുറയ്ക്കുന്നതിന് കാരണമായി.
ആഭ്യന്തര മന്ത്രാലയം നടപ്പാക്കിവരുന്ന നൂതന സുരക്ഷാ സംവിധാനമാണ് കുറ്റകൃത്യ നിരക്ക് കുറയാൻ കാരണമെന്ന് മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹ് പറഞ്ഞു. ഈ വർഷം 11,000 പ്രവാസികളെ വിവിധ നിയമലംഘനങ്ങളുടെ പേരിൽ നാടുകടത്തി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw