kerala 15കാരിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സോഷ്യൽമീഡിയ വഴി വിറ്റു; ദമ്പതികൾ അറസ്റ്റിൽ

കൊല്ലം പതിനഞ്ചുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ വിറ്റ kerala ദമ്പതികൾ അറസ്റ്റിൽ. കുളത്തൂപ്പുഴ കാഞ്ഞിരോട്ട് സ്വദേശി വിഷ്ണു, ഭാര്യ സ്വീറ്റി എന്നിവരാണ് അറസ്റ്റിലായത്. വിഷ്ണുവാണ് കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചത്. സ്വീറ്റി ദൃശ്യങ്ങൾ പകർത്തി. ഇൻസ്റ്റ​ഗ്രാം വഴിയാണ് ദൃശ്യങ്ങൾ വിറ്റത്. പണം നൽകിയവർക്ക് ഇൻസ്റ്റ​ഗ്രാം വഴി ദൃശ്യങ്ങൾ നൽകുകയായിരുന്നു. 500 മുതൽ 1500 രൂപ വരെ ഈടാക്കിയാണ് ഇവർ പീഡന ദൃശ്യങ്ങൾ വിറ്റത്. ട്യൂഷൻ എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. ദൃശ്യങ്ങൾ വാങ്ങിയവരെ കുറിച്ചുെ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.ഈ വർഷം ആദ്യം മുതലാണ് പ്രതികൾ പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിക്കൊണ്ടിരുന്നത്. അറസ്റ്റിലായ പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version