drugs കുവൈത്തിൽ മയക്കുമരുന്നുമായി പതിനഞ്ചുപേ‍ർ പിടിയിൽ

കുവൈത്ത് സിറ്റി: മയക്കുമരുന്ന് കച്ചവടക്കാർക്കും ഇടനിലക്കാർക്കുമെതിരെ ശക്തമായ നടപടികൾ തുടരുന്നു drugs. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 15 പേരെ പിടികൂടി. ഇവരിൽനിന്ന് ഹഷീഷ്, മരിജുവാന, രാസവസ്തുക്കൾ എന്നിവ അടക്കം 10.5 കിലോ വിവിധ തരത്തിലുള്ള മയക്കുമരുന്ന് പദാർഥങ്ങൾ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 8130 ലഹരി ഗുളിഗകളും പിടികൂടി.മയക്കുമരുന്ന് നിയന്ത്രണത്തിനുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് പ്രതികളെ പിടികൂടിയത്. പിടികൂടിയ വസ്തുക്കൾ കള്ളക്കടത്തും ദുരുപയോഗവും ലക്ഷ്യമിട്ട് എത്തിച്ചവയാണെന്ന് ചോദ്യം ചെയ്യലിലിൽ പ്രതികൾ സമ്മതിച്ചു. പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളും നിയമനടപടികൾക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version