കുവൈത്ത് സിറ്റി: കുവൈത്ത് പേൾ ഡൈവിംഗ് ഫെസ്റ്റിവലിന് തുടക്കമായി. കുവൈത്ത് സീ സ്‌പോർട്‌സ് ക്ലബ് സംഘടിപ്പിക്കുന്ന ഡൈവിംഗ് റിവൈവൽ വോയേജിന്റെ 32-ാമത് എഡിഷനാണ് ആരംഭം കുറിച്ചിരിക്കുന്നത്. ഹിസ് ഹൈനസ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ സ്‌പോൺസർഷിപ്പിൽ ഫെസ്റ്റിവലിന് ശനിയാഴ്ച ആരംഭമായത്. ചടങ്ങിൽ മത്സര സ്‌പോർട്‌സ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബഷാർ അബ്ദുള്ള, സീ ക്ലബ്ബ് മേധാവി ഫഹദ് അൽ ഫഹദ് എന്നിവർ പങ്കെടുത്തു. കുവൈത്ത് പൈതൃകത്തിന്റെ ഭാഗമായതിനാൽ ഈ ചടങ്ങിന് അതീവ പ്രാധാന്യമുണ്ടെന്ന് അബ്ദുള്ള പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX