കുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത, രാജ്യത്ത് വിദേശികൾക്ക് visa കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിച്ചേക്കും. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനായി ചുരുങ്ങിയ ശമ്പള പരിധി 800 ദിനാർ ആയി പുനർ നിശ്ചയിക്കുമെന്നാണ് വിവരം. മറ്റു വരുമാന സർട്ടിഫിക്കറ്റുകൾ ഒന്നും പരിഗണിക്കില്ല. രാജ്യത്തിന് ആവശ്യമായ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് മാത്രമായിരിക്കും വിസ നൽകുക. ഇതിനായി മറ്റു രേഖകൾക്കൊപ്പം അപേക്ഷകന്റെ തൊഴിൽ അനുമതി പത്രം സമർപ്പിക്കണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX
Home
Kuwait
കുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കുടുംബ വിസ നൽകുന്നത് ഉടൻ തന്നെ പുനരാരംഭിച്ചേക്കും