കുവൈത്ത് സിറ്റി: സബ്സിഡി ഡീസൽ മറിച്ചുവിൽക്കുന്നതിനിടെ രണ്ടുപേർ സുരക്ഷ ഉദ്യോഗസ്ഥരുടെ പിടിയിൽ. ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സബാൻ, അംഘാര എന്നിവിടങ്ങളിൽ പ്രതികൾ ഡീസൽ ഇടപാടിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. വിവിധ ട്രക്കുകൾക്ക് സംസ്ഥാനം സബ്സിഡി നിരക്കിൽ ഡീസലാണ് ഇവർ മറിച്ചുവിറ്റത്. 3000 ലിറ്റർ ഡീസൽ അടങ്ങിയ രണ്ട് ടാങ്കറുകളും പിടിച്ചെടുത്തു. ഇവ വാങ്ങിയ കമ്പനികൾക്കെതിരെയും നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/EtUlRnRKmDQ9OdE1w5ZNwX