കുവൈത്ത് സിറ്റി: അഖില ഏരിയയിലെ വാണിജ്യ സമുച്ചയത്തിനുള്ളിലെ ഹെൽത്ത് ക്ലബിലുണ്ടായ തീപിടിത്തം fire force അഗ്നിരക്ഷാസേനാംഗങ്ങൾ നിയന്ത്രിച്ചു. ഞായറാഴ്ച രാവിലെയാണ് സംഭവമെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. വാണിജ്യ സമുച്ചയത്തിനുള്ളിലെ അഞ്ചാം നിലയിലാണ് ഹെൽത്ത് ക്ലബ് പ്രവർത്തിച്ചിരുന്നത്. സംഭവം അറിഞ്ഞ ഉടൻ അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തുകയും കാര്യമായ പരിക്കുകളില്ലാതെ തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ
വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6