കുവൈത്ത് സിറ്റി : കുവൈത്തിൽ കുടുംബ വിസ അനുവദിക്കുന്നത് നിർത്തലാക്കുവാനുള്ള തീരുമാനത്തെ തുടർന്ന് visa രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങളിൽ അധ്യാപകരുടെ ദൗർലഭ്യം രൂക്ഷമായതായി പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു. മധ്യ വേനൽ അവധിക്ക് ശേഷം രാജ്യത്തെ സ്വകാര്യ വിദ്യാലയങ്ങൾ പലതും ഈ ആഴ്ച മുതൽ തുറക്കുകയാണ്. എന്നാൽ അവധിയിൽ പോയ പല അധ്യാപകരും തിരിച്ചു വരില്ലെന്ന് സ്കൂൾ അധികൃതരെ അറിയിച്ചതോടെയാണ് വിദ്യാലയ മാനേജ്‌മെന്റ് പ്രതിസന്ധിയിലായിരിക്കുന്നത് കുടുംബ വിസ അനുവദിക്കുന്നത് പുനരാരംഭിക്കുമെന്ന പ്രത്യാശയിലായിരുന്നു തങ്ങൾ ഇത് വരെ ജോലിയിൽ തുടർന്നത് എന്നാണ് അധ്യാപകർ സ്കൂൾ അധികൃതരെ അറിയിച്ചത്.. വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആഭ്യന്തര വിദ്യാഭ്യാസ മന്ത്രാലയങ്ങൾക്ക് കത്ത് നൽകിയതായി ഫോറിൻ സ്കൂൾസ് യൂണിയൻ മേധാവി നൂറ അൽ-ഗാനിം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6