ജിദ്ദ∙ എയർ സെയ്ഷെൽസ് വിമാനത്തിന് ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിൽ അടിയന്തര chepoair ലാൻഡിങ്. തിങ്കൾ രാത്രി 12.15 നായിരുന്നു സംഭവം. സെയ്ഷെൽസിൽ നിന്ന് ഇസ്രയേലിലെ ടെൽ അവീവിലേയ്ക്ക് പോകുകയായിരുന്ന വിമാനമാണ് സാങ്കേതിക തകരാർ മൂലം ജിദ്ദയിൽ ഇറക്കിയത്. വിമാനത്തിന്റെ കോക്പിറ്റിൽ നിന്ന് പുകയുടെ ഗന്ധം പരക്കാൻ തുടങ്ങിയതോടെ പൈലറ്റ് വിമാനത്താളവുമായി ബന്ധപ്പെട്ട് എമർജൻസി ലാന്റിങ്‌ന് അനുമതി തേടുകയായിരുന്നു. പൈലറ്റിന്റെ നിർദേശം എത്തിയതോടെ അടിയന്തര ലാൻഡിങ് നടത്തുന്നതിനും സാഹചര്യങ്ങൾ നേരിടുന്നതിനും വിമാനത്താവളത്തിൽ സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. വിമാനത്താവളത്തിൽ എമർജൻസി പ്രഖ്യാപിച്ച് മുന്നൊരുക്കം നടത്തി ലാൻഡിങ്ങിന് അനുമതി നൽകുകയായിരുന്നു. വിമാനം ഇറങ്ങിയ ഉടൻ തന്നെ സുരക്ഷിതമായി യാത്രക്കാരെയും വിമാന ജീവനക്കാരെയും പുറത്തെത്തിക്കുകയുമായിരുന്നുവെന്ന് ഇതുസംബന്ധിച്ച് വിമാനത്താവള അധികൃതർ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നു. 3 കുട്ടികളുൾപടെ 128 യാത്രക്കാരും 6 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6