കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തന്നെ കുവൈറ്റ് പൗരന്മാർക്ക് പാസ്പോർട്ട് പുതുക്കാനുള്ള അവസരം ഞായറാഴ്ച മുതൽ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയം ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് നാഷണാലിറ്റി ആൻഡ് ട്രാവൽ ഡോക്യുമെന്റ് വിഭാഗം അറിയിച്ചു. വിമാനത്താവളത്തിലെ ടെർമിനൽ നാലിലാണ് ഇതിനായുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. മുൻകൂർ യാത്ര റിസർവേഷനുള്ള പൗരന്മാർക്ക് 24 മണിക്കൂറിനുള്ളിൽ പാസ്പോർട്ട് പുതുക്കി യാത്ര ചെയ്യാനുള്ള അവസരം ഇതുവഴി ലഭിക്കും. കാലഹരണപ്പെടുന്ന, തീയതികൾ അടുത്ത പാസ്പോർട്ട് പുതുക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കലും ലളിതമാക്കലുമാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പാസ്പോർട്ട് പുതുക്കൽ തീയതി യാത്രക്ക് തൊട്ടുമുമ്പ് കണ്ടെത്തുന്നവർക്കും വിമാനത്താവളത്തിലെ സേവനം ആശ്വാസമാകും. വേഗത്തിൽ നടപടിക്രമങ്ങൾ നടക്കുന്നതിലൂടെ ആശ്വാസത്തോടെ യാത്ര ആരംഭിക്കാനും കഴിയും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6