കുവൈറ്റിൽ ഇന്ന് മുതൽ,രാജ്യം വിടുന്നതിന് മുമ്പ് വിദേശികൾ നീതിന്യായ മന്ത്രാലയത്തിന് നൽകേണ്ട കടങ്ങൾ ഈടാക്കുന്നത് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കും. വ്യാഴാഴ്ച മുതൽ ഈ ആക്ടിവേഷൻ ആരംഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച്, രാജ്യം വിടാൻ ആഗ്രഹിക്കുന്ന ഓരോ വിദേശിയും, പോകാനുള്ള കാരണം എന്തുതന്നെയായാലും, നീതിന്യായ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ “സഹേൽ” ആപ്ലിക്കേഷൻ വഴിയോ അയാൾക്കുള്ള കടങ്ങൾ അടയ്ക്കണം. പ്രവാസികൾ രാജ്യം വിടുന്നതിന് മുമ്പ് ഏതെങ്കിലും ട്രാഫിക് പിഴ, വൈദ്യുതി പേയ്മെന്റ്, ടെലികമ്മ്യൂണിക്കേഷൻ പേയ്മെന്റുകൾ എന്നിവ തീർപ്പാക്കണം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6