കുവൈത്ത് സിറ്റി: നബിദിനം പ്രമാണിച്ച് സെപ്റ്റംബർ 28ന് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച ചേർന്ന പ്രതിവാര മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. പൊതു സ്ഥാപനങ്ങളും മന്ത്രാലയങ്ങളും ഈ ദിവസം അവധി ആയിരിക്കും. എന്നാൽ, അടിയന്തര സ്വഭാവമുള്ളവ പ്രവർത്തിക്കും. 28 വ്യാഴാഴ്ച ആയതിനാൽ വെള്ളി, ശനി അവധി ദിനങ്ങളും കഴിഞ്ഞ് ഞായറാഴ്ചയാകും ഓഫിസുകളും മന്ത്രാലയങ്ങളും തുറന്നുപ്രവർത്തിക്കുക. ജനങ്ങൾക്ക് മൂന്നു ദിവസം തുടർച്ചയായ അവധി ലഭിക്കും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6