കുവൈത്തിൽ തെറ്റായ എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയതിന് ഈജിപ്ഷ്യൻ പൗരനായ ഒരു പ്രവാസി ഡോക്ടറെ നാടുകടത്താനും ഒരു മാസത്തെ തടവും കോടതി ശരിവച്ചു.ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോക്ടർ മറ്റൊരു ഗൾഫ് രാജ്യത്ത് ജോലി ചെയ്യുന്നതിനായി എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് തെളിഞ്ഞതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.രേഖകൾ പരിശോധിക്കുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനി വ്യാജരേഖ തിരിച്ചറിയുകയും കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6