സൗദി തലസ്ഥാന നഗരത്തിൽനിന്ന് 100 കിലോമീറ്റർ അകലെ ഹുറൈമില ദക്ലയിൽ മരിച്ച കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് സ്വദേശി കളത്തിങ്ങൽ ലുക്മാനുൽ ഹഖിന്‍റെ (26) മൃതദേഹം റിയാദിലെത്തിച്ച് ഖബറടക്കി. തിങ്കളാഴ്ച എകിസിറ്റ് 15 അൽ രാജ്ഹി പള്ളിയിൽ മയ്യിത്ത് നമസ്കാരം നിർവഹിച്ച് നസീമിലെ ഹയ്യുൽ സലാം മഖ്ബറയിലാണ് ഖബറടക്കിയത്. മരണം അറിഞ്ഞ ഉടനെ സന്ദർശന വിസയിൽ റിയാദിലെത്തിയ പിതാവ് മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് ഖബറടക്കിയത്. മാതാവ്: നദീറ. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഇസ്ഹാഖ് താനൂർ, ഹുറൈമില കെ.എം.സി.സി ഭാരവാഹി ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവരാണ് മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ രംഗത്തുണ്ടായിരുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6