കുവൈത്ത് സിറ്റി: കഴിഞ്ഞ എട്ട് മാസത്തിനിടെ കുവൈത്തിൽ 27 ലക്ഷത്തോളം രോഗാവധി അനുവദിച്ചതായി ആരോഗ്യ മന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദ് വ്യക്തമാക്കി. കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് ഏകദേശം 3,377,106 രോഗാവധിയാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇലക്‌ട്രോണിക് പ്ലാറ്റ് ഫോം വഴി രോഗാവധി അനുവദിക്കുന്നത് സന്ദർശകരുടെ എണ്ണവും ആരോഗ്യ കേന്ദ്രങ്ങളിലെ കാത്തിരിപ്പ് കാലയളവും കുറയ്ക്കുവാൻ സഹായകമാകും. കൂടാതെ അർഹരായവർക്ക് നൽകുന്ന ആരോഗ്യ സേവനത്തിന്റെ ഗുണനിലവാരം വർദ്ധിപ്പിക്കുവാനും കഴിയും. ഇതിന് പുറമെ അനാവശ്യമായ ലാബ് പരിശോധനകളും മരുന്നുകൾ വിതരണം ചെയ്യുന്നത് കുറയ്ക്കുവാനും പുതിയ സംവിധാനം നടപ്പിലാക്കുന്നത് വഴി സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Jk9a0Jhec9LAZpDNWO2ZE6