കുവൈറ്റിൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ ജാബർ അൽ-അഹമ്മദ് നഗരത്തിനുള്ളിൽ ഇറക്കുമതി ചെയ്തതും, പ്രാദേശികമായി നിർമ്മിച്ചതുമായ മദ്യത്തിന്റെ വിൽപ്പനയിൽ ഏർപ്പെട്ടിരുന്ന രണ്ട് പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കൽ നിന്നും ഇറക്കുമതി ചെയ്തതും, പ്രാദേശികമായി ഉൽപ്പാദിപ്പിച്ചതുമായ 1500 കുപ്പി മദ്യം പിടിച്ചെടുത്തു. അന്വേഷണത്തിൽ ഏഷ്യൻ പൗരത്വമുള്ള രണ്ട് വ്യക്തികളും ജാബർ അൽ-അഹമ്മദിലെ ഒരു വസതിയിൽ നിന്ന് മദ്യശാല നടത്തിയിരുന്നതായി സ്ഥിരീകരിച്ചു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും, തുടർ നിയമനടപടികൾക്കായി ഇവരെ പിന്നീട് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറുകയും ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL