ചുഴലിക്കാറ്റ് നാശംവിതച്ച ലിബിയയിലേക്ക് കുവൈത്തിൽനിന്നുള്ള ഏഴാമത്തെ വിമാനവും പുറപ്പെട്ടു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിന്റെ നിർദേശങ്ങളും വിദേശകാര്യ മന്ത്രി ശൈഖ് സലേം അബ്ദുല്ല അൽ സബാഹിന്റെ നിരന്തര നിരീക്ഷണവും പ്രകാരമാണ് കുവൈത്ത് ലിബിയൻ ജനതക്കു നൽകുന്ന സഹായം. കുവൈത്തിന്റെ അന്താരാഷ്ട്ര കരാറുകളോടുള്ള പ്രതിബദ്ധതയിൽനിന്നാണ് ഇത്തരമൊരു സഹായം നൽകാൻ പ്രേരിപ്പിച്ചതെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി ഡെപ്യൂട്ടി ഡയറക്ടർ അൻവർ അൽ ഹസാവി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL