കുവൈത്ത് സിറ്റി: ഗതാഗത നിയമലംഘനത്തിനുള്ള പിഴ, വൈദ്യുതി-ജല കുടിശ്ശിക ഇനത്തിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 47.7 ലക്ഷം ദീനാർ ഈടാക്കിയതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11 ലക്ഷം ദീനാർ ട്രാഫിക് പിഴയും 29 ലക്ഷം ദീനാർ വൈദ്യുതി-ജല കുടിശ്ശികയും ഉൾപ്പെടെ ലഭിച്ചു.ഗൾഫ് പൗരന്മാരിൽനിന്നും പ്രവാസികളിൽ നിന്നുമായാണ് ഇത്രയും തുക സമാഹരിച്ചത്. കര-വ്യോമ അതിർത്തികളിൽ പിഴയും കുടിശ്ശികയും ഈടാക്കാൻ സൗകര്യമൊരുക്കിയിരുന്നു. ഗതാഗതപ്പിഴ ബാക്കിയുള്ളവരും വൈദ്യുതി-ജല, ടെലിഫോൺ ബിൽ കുടിശ്ശിക ഉള്ളവരും യാത്രക്കു മുമ്പായി കുടിശ്ശിക അടച്ചുതീർക്കണമെന്ന് നേരത്തേ വിവിധ വകുപ്പുകൾ ആവശ്യപ്പെട്ടിരുന്നു. രാജ്യം വിടുന്ന പ്രവാസികളിൽനിന്നും പിഴയടക്കമുള്ള കുടിശ്ശികകൾ പിരിച്ചെടുക്കണമെന്ന സർക്കാർ തീരുമാനത്തിൻറെ ഭാഗമായാണ് നിയമം കർശനമാക്കിയത്. നിലവിലെ നിയമപ്രകാരം പ്രവാസികളുടെ റെസിഡൻസി പുതുക്കണമെങ്കിലും വിവിധ വകുപ്പുകളിലെ കുടിശ്ശികയും പിഴയും അടച്ചുതീർക്കണം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL