കുവൈത്ത് സിറ്റി: ചൂതാട്ടം നടത്തുന്നതിനിടെ 11 ഏഷ്യക്കാർ പിടിയിലായി. സുലൈബിഖാത്ത് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.പ്രതികളെ നാടുകടത്തുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും ഇവരിൽനിന്ന് പിടിച്ചെടുത്ത ചൂതാട്ട ഉപകരണങ്ങളും പണവും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായും സുരക്ഷ വൃത്തങ്ങൾ അറിയിച്ചു. അയൽവാസികൾ നൽകിയ വിവരത്തെ തുടർന്നാണ് അറസ്റ്റ് നടന്നതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL