കുവൈറ്റിലെ ജഹ്റയിൽ വീടിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഡോർ തകർത്ത് മോഷണം. കാറിൽനിന്ന് മൊബൈൽ ഫോൺ, പണം, ഔദ്യോഗിക രേഖകൾ എന്നിവ നഷ്ടപ്പെട്ടതായി സ്വദേശി പൗരൻ ജഹ്റ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. രാവിലെ ജോലിക്ക് പോകാനായി കാറിനടുത്തെത്തിയപ്പോൾ ഡോർ തകർത്തനിലയിൽ കാണുകയായിരുന്നുവെന്നും വീടിന് മുന്നിൽ വെച്ചുതന്നെ ഇതുപോലൊരു സംഭവം ഉണ്ടായതിൽ ആശ്ചര്യമുണ്ടെന്നും പൗരൻ അറിയിച്ചു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയും വിരലടയാള വിദഗ്ധരെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്താൻ ഫോറൻസിക് വിഭാഗത്തെ അറിയിച്ചതായും പൊലീസ് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL