കുവൈറ്റ് ജോലികൾക്കായി എത്തിയ 800-ലധികം പ്രവാസികളുടെ സേവനം ആഭ്യന്തര മന്ത്രാലയം അവസാനിപ്പിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.റിപ്പോർട്ട് പ്രകാരം പിരിച്ചുവിട്ട പ്രവാസികളിൽ ഭൂരിഭാഗവും ഭരണ മേഖലയിൽ ജോലി ചെയ്യുന്ന അറബ് പൗരന്മാരാണെന്നും അവരിൽ ചിലർ നിയമോപദേശകരുടെ സ്ഥാനത്താണെന്നും പറയുന്നു. പിരിച്ചുവിട്ട 800 തൊഴിലാളികൾ ആദ്യ ബാച്ചാണെന്നും ഇത്തരത്തിൽ അടുത്ത മാസവും പിരിച്ചുവിടൽ തുടരുമെന്നുമാണ് വിവരം. ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് പോലുള്ള സെൻസിറ്റീവ് മേഖലകളിലെ പ്രവാസി തൊഴിലാളികളെ മാറ്റുകയാണ് ലക്ഷ്യമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BZn1FjZuXil57lV7tJoLTL