ഒക്ടോബറിൽ ഇതുവരെ ബിഗ് ടിക്കറ്റിലൂടെ സമ്മാനം 1.7 കിലോ സ്വര്‍ണം

ഒക്ടോബര്‍ മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് നവംബര്‍ മൂന്നിന് നടക്കുന്ന അടുത്ത ലൈവ് ഡ്രോയിൽ 20 മില്യൺ ദിര്‍ഹം നേടാൻ അവസരം. ടിക്കറ്റ് വാങ്ങി തൊട്ടടുത്ത ദിവസം നടക്കുന്ന ഇലക്ട്രോണിക് ഡ്രോയിലും എല്ലാവര്‍ക്കും ഓട്ടോമാറ്റിക് ആയി പങ്കെടുക്കാം. ഒരാള്‍ക്ക് ദിവസവും 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയാണ് സമ്മാനം.

ഒൻപതാം ദിവസത്തെ വിജയി ഇന്ത്യക്കാരനായ റഹ്മത്തുള്ള അബ്ദുള്‍ സമദ് ആണ്. ദുബായിൽ സ്വന്തം ബിസിനസ്സുള്ള അദ്ദേഹം പത്തു വര്‍ഷമായി അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പം ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. 250 ഗ്രാം 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയാണ് അദ്ദേഹം നേടിയത്.

ഇന്ത്യൻ പൗരൻ തന്നെയായ മുഹമ്മദ് ഇസ്മ ഔറംഗസേബ് ആണ് മറ്റൊരു വിജയി. അഞ്ച് വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്ന 45 വയസ്സുകാരനായ അദ്ദേഹം പറയുന്നത് ബിഗ് ടിക്കറ്റ് ഭാഗ്യത്തിന്‍റെ കളിയാണെന്നാണ്. ഭാഗ്യം തുണച്ചാൽ നിങ്ങളുടെ ജീവിതവും മാറും – അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പതിനൊന്നാമത്തെ വിജയി ഇന്ത്യക്കാരനായ ഗോപി കൃഷ്ണയാണ്. റാസ് അൽ ഖൈമയിൽ താമസിക്കുന്ന ഗോപി സ്വര്‍ണ്ണം വിൽപ്പന നടത്തി പെൺമക്കള്‍ക്കായി സാമ്പത്തിക കരുതൽ സൃഷ്ടിക്കാനാണ് ആഗ്രഹിക്കുന്നത്.

ദുബായിൽ സേഫ്റ്റി ഓഫീസറായി ജോലിനോക്കുന്ന നിതിൻ കര്‍കേരയാണ് പന്ത്രണ്ടാമത്തെ വിജയി. സുഹൃത്തുക്കള്‍ക്കൊപ്പം പണം ചെലവിടാനും ദീപാവലിക്ക് ഭാര്യക്കും രണ്ട് മക്കള്‍ക്കും ആഭരണം വാങ്ങാനുമാണ് നിതിൻ പണം ചെലവഴിക്കുക.

പതിമൂന്നാമത്തെ വിജയി ബംഗ്ലദേശിൽ നിന്നുള്ള സുപൻ ബറുവയാണ്. പതിനാലാമത് വിജയി മുഹമ്മദ് റിയാസ് അബ്ദുള്‍ റബ്ബ് ആണ്. ഇന്ത്യന്‍ പൗരനായ റബ്ബ്, ഷാര്‍ജയിൽ ഇലക്ട്രിസിറ്റി ടെക്നീഷ്യനാണ്. വിജയം സമ്മാനിച്ച ടിക്കറ്റിന്‍റെ നമ്പറുകള്‍ അദ്ദേഹത്തിന്‍റെ ഭാര്യയും മകളുമാണ് തെരഞ്ഞെടുത്തത്. മലയാളിയായ മിഥുൻ സത്യനാഥ് ആണ് 15-ാമത്തെ വിജയി.

ഒക്ടോബര്‍ 31 വരെ ബിഗ് ടിക്കറ്റുകള്‍ വാങ്ങാം. ഓൺലൈനായി www.bigticket.ae വെബ്സൈറ്റിലൂടെയോ അബു ദാബി, അൽ എയ്ൻ വിമാനത്താവളങ്ങളിലെ ഇൻ സ്റ്റോര്‍ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റെടുക്കാം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version