കുവൈത്തില്‍ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞ ജയില്‍ അന്തേവാസിയെ പിടികൂടി

കുവൈറ്റ്: കുവൈത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞ ജയില്‍ അന്തേവാസിയെ ജഹ്‌റയില്‍ നിന്ന് പിടികൂടിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോര്‍ദാനിയന്‍ പൗരയായ പ്രതി മോഷണ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായിരുന്നത്.

ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ട് ജയില്‍ പോലീസുകാരെ കബളിപ്പിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ പുറത്ത് പ്രതിക്കായി കാത്ത് നിന്ന വാഹനം ആശുപത്രിയുടെ നിരീക്ഷണ ക്യാമറയിലൂടെ കണ്ടെത്താന്‍ സാധിച്ചത് നിര്‍ണായകമായി.

ഈ വാഹനത്തിന്റെ ലൈസന്‍സ് പ്ലേറ്റ് നമ്പര്‍ കണ്ടെത്താന്‍ കഴിഞ്ഞതോടെ പ്രതിയെ പിടികൂടാന്‍ അതിവേഗം സാധിച്ചുവെന്ന് അധികൃതര്‍ വിശദീകരിച്ചു.സംഭവത്തില്‍ ഊര്‍ജിതമായ അന്വേഷണത്തിനു ആഭ്യന്തര മന്ത്രി ശൈഖ് ഖാലിദ് അല്‍ അഹമദ് സമ്പാഹ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവിട്ടിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR

Related Posts

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version