കുവൈത്ത് സിറ്റി : കുവൈത്തിൽ താമസ നിയമ ലംഘകരുടെ എണ്ണം 121,174 ആയി കുറഞ്ഞു. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യത്ത് ശക്തമായ സുരക്ഷാ പരിശോധന തുടരുകയാണ്.ഇത്തരത്തിൽ നിരന്തരമായ പരിശോധനകൾ തുടരുക വഴി രാജ്യത്തെ അനധികൃത താമസക്കാരുടെ എണ്ണം ഉടൻ തന്നെ ഒരു ലക്ഷത്തിൽ താഴെ എത്തിക്കാൻ കഴിയുമെന്നാണ് മന്ത്രാലയം പ്രതീക്ഷിക്കുന്നത്.നേരത്തെ ഒന്നര ലക്ഷത്തോളം താമസ നിയമ ലംഘകരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഈ വിഭാഗത്തിൽ ഉൾപ്പെട്ട ഏകദേശം മുപ്പതിനായിരം പേർ കുറഞ്ഞതായാണ് പുതിയ കണക്ക്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR